27.8 C
Kottayam
Monday, May 27, 2024

അപാര്‍ട്‌മെന്റില്‍ യുവതി മരിച്ച നിലയില്‍

Must read

മംഗളുറു: ഉപ്പിനകോട്ട അപാര്‍ട്‌മെന്റില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗംഗോളിയിലെ വിശാല ഗായികയാണ് (35) മരിച്ചത്. കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വിശാലയുടെ മൃതദേഹം കണ്ടെത്തിയ അപാര്‍ട്‌മെന്റില്‍ രണ്ട് കപ് കാപ്പി കണ്ടെത്തിയിരുന്നു. അതിനാല്‍ വിശാലയെ അറിയുന്ന ഒരാള്‍ ഫ്‌ലാറ്റ് സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപാര്‍ട്‌മെന്റില്‍ നിന്ന് കണ്ടുകെട്ടിയ കാര്യങ്ങള്‍ കൂടുതല്‍ വിശകലനത്തിനായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

അപാര്‍ട്‌മെന്റിലോ പരിസര പ്രദേശത്തോ സിസിടിവി ഒന്നും തന്നെയില്ലയെന്നും പോലീസ് പറഞ്ഞു. ഉഡുപ്പി സബ് ഇന്‍സ്‌പെക്ടര്‍ ശരണ ബസപ്പ, സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ അനന്ത പദ്മനാഭ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week