തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല.

വൈകിട്ടോടെ പ്രവീണ്‍ മുറിയില്‍ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. പ്രവീണ്‍ ആണ് മരണ വിവരം ഹോട്ടലില്‍ വിളിച്ചുപറഞ്ഞത്. തമ്പാനൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എട്ട് മാസം മുന്‍പ് വരെ ഗായത്രി ഇവിടെ ജോലി ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News