വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം; 20കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: ഇരുപതുകാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്.

വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടല്‍ നടത്തുകയാണ് ആലിഫ്ഖാന്‍.

പുനലൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News