KeralaNews

ഹിന്ദു യുവാവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചു; വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയുടെ ബുര്‍ഖ നിര്‍ബന്ധിച്ച് അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ആയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ബുര്‍ഖ പരസ്യമായി അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. ഭോപ്പാലിലെ ഇസ്ലാം നഗറില്‍ യുവാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് യുവതിക്ക് നേരെ സദാചാരാക്രമണം നടന്നത്. ഇവരെ തടഞ്ഞുനിര്‍ത്തിയ ശേഷം യുവതി ധരിച്ചിരുന്ന ബുര്‍ഖയും ഹിജാബും നീക്കം ചെയ്യണമെന്നായിരുന്നു അക്രമികളുടെ ആവശ്യം.

ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവതിയുടെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമികള്‍ ഇവരെ തടഞ്ഞത്. സംഭവത്തില്‍ വീഡിയോയില്‍ കണ്ട അക്രമികളെ പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചതായി പൊലീസ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. കഴിഞ്ഞമാസം ബംഗലുരുവിലും സമാനസംഭവം ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകയെ വീട്ടില്‍ വിടാന്‍ എത്തിയപ്പോഴായിരുന്നു ബെംഗലുരുവിലെ അക്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button