24.1 C
Kottayam
Friday, June 5, 2026
No menu items!

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോണില്‍ വിളിച്ച് പറ്റിച്ച അനുഭവം പങ്കുവെച്ച് മേനക

Must read

നടന്‍ മുകേഷുമൊത്തുള്ള ഒരു പഴയകാല ഓര്‍മ്മ പങ്കുവെക്കുകയാണ് നടി മേനക. താനും നടി ലിസിയും ചേര്‍ന്ന് മുകേഷിനെ ഫോണ്‍ വിളിച്ച് പറ്റിച്ച കഥയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നത്.

”സിനിമയുടെ ഭാഗമായി ഞങ്ങള്‍ അമൃത ഹോട്ടലില്‍ നില്‍ക്കുന്ന സമയം. ഞാനും ലിസിയുമെല്ലാമുണ്ട്. അങ്ങനെയിരിക്കെയാണ് മുകേഷേട്ടനെ ഒന്ന് പറ്റിക്കാമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത് അങ്ങനെ റൂമിലുള്ള ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ച്, ചേട്ടാ ഞാന്‍ ചേട്ടന്റെ വലിയ ആരാധികയാണെന്നും ചേട്ടനെ ഭയങ്കര ഇഷ്ടമാണെന്നും ഒന്നു കാണമെന്നും എല്ലാം പറഞ്ഞു.

ഇതോടെ മുകേഷും ഇങ്ങോട്ട് സംസാരിച്ചു. ഞാന്‍ ഒരു പച്ചക്കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും തൈക്കാട് ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കാമെന്നും ചേട്ടന്‍ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും ഒക്കെ പറഞ്ഞു. മുകേഷേട്ടനും കാര്യമായിട്ട് തന്നെ സംസാരിച്ചു. അങ്ങനെ ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. എന്റെ മലയാളം അത്ര നല്ലതല്ലാത്തതുകൊണ്ട് വന്നു പോയതാണ്. അങ്ങനെ ഞാന്‍ ഫോണ്‍വെച്ച് ഞങ്ങള്‍ രണ്ടുപേരും കൂടി ഭയങ്കരമായി ചിരിച്ചു. പറ്റിച്ചല്ലോ എന്ന് ഓര്‍ത്തിട്ട്.

മുകേഷേട്ടന്‍ ഇപ്പോള്‍ ബസ് സ്റ്റോപ്പിലേക്ക് ഓടും പച്ച ചുരിദാറും നോക്കിക്കൊണ്ട് എന്ന് പറഞ്ഞ് ലിസിയും ഭയങ്കര ചിരി. കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ റൂമില്‍ ഒരു ഫോണ്‍ വന്നു. ഹലോ ഞാന്‍ മുകേഷാണ് എന്ന് പറഞ്ഞു. ഞാന്‍ മേനകയാണ് എന്താണെന്ന് ചോദിച്ചു. മേനക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നോ എന്നായി പുള്ളി. ഇല്ല ഞാന്‍ വിളിച്ചില്ല. എന്തായിരുന്നു എന്ന് ഞാന്‍ ചോദിച്ചു.

- Advertisement -

അല്ല നീ കുറച്ചുമുന്‍പേ എന്നെ വിളിച്ചില്ലെന്നായി വീണ്ടും. ഇല്ല വിളിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ പച്ച ചുരിദാറിട്ട് വരാമെന്ന് പറഞ്ഞത് നീയല്ലേ എന്ന് ചോദിച്ചപ്പോഴേക്ക് ഞങ്ങള്‍ അങ്ങ് ചിരിച്ചു പോയി. അപ്പോള്‍ പുള്ളി പറഞ്ഞു. നീ പറഞ്ഞ ആ അവസാനത്തെ വാക്കിലാണ് ഞാന്‍ പിടിച്ചത്. അതെന്താണെന്ന് ചോദിച്ചപ്പോള്‍ നീ മറുപടി കാണാമെന്ന് പറഞ്ഞു.

- Advertisement -

മറുപടി എന്ന് പറയുന്നത് മലയാള വാക്കല്ല. അത് തമിഴാണ്. മലയാളത്തില്‍ മറുപടി എന്ന് പറഞ്ഞാല്‍ ഉത്തരമാണ്. ഞാന്‍ മറുപടി എന്ന് അവിടെ പറഞ്ഞത് വീണ്ടും കാണാം എന്ന അര്‍ത്ഥത്തിലായിരുന്നു. നീ ആ വാക്ക് പറഞ്ഞതോടെയാണ് ഞാന്‍ ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ഓര്‍ക്കുന്നത്. ആ തമിഴ് ടച്ച് പിടികിട്ടിയതോടെ ആളെ മനസിലായി. അല്ലെങ്കില്‍ ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ പോയി പച്ച ചുരിദാര്‍, പച്ച ചുരിദാര്‍ എന്ന് പറഞ്ഞ് ഞാന്‍ നിന്നേനെ എന്നും മുകേഷ് പറഞ്ഞു, മേനക ചിരിയോടെ പറഞ്ഞു നിര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week