സി.പി.എം നേതാവും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു; ഫേസ്ബുക്ക് വീഡിയോയുമായി യുവതി

ആലപ്പുഴ: സി.പി.എം നേതാവും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി. പ്രിയ രഞ്ജു എന്ന യുവതിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഈക്കാര്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവിനും, മൂന്ന് കുട്ടികള്‍ക്കുമൊപ്പം ഭര്‍തൃവീട്ടിലാണ് യുവതി താമസിച്ചുവരുന്നത്. ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായ ശ്രീകുമാര്‍ ഇടപെട്ടതായും അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും യുവതി പറയുന്നു.

ഭര്‍ത്താവിന്റെ 90 വയസായ മാതാവ് ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവരെ ഉപദ്രവിച്ചെന്ന് കാണിച്ചാണ് പ്രിയ രഞ്ജുവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് വിളിപ്പിച്ച സിഐ മനോജും ഭീഷണിപ്പെടുത്തി.

ഉടന്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിപോകണമെന്നാണ് ഭീഷണി. കേറിച്ചെല്ലാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഭര്‍ത്താവും മക്കളുമായി ആത്മഹത്യ ചെയ്യും. തങ്ങളുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്കും, പോലീസിനുമാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News