28.6 C
Kottayam
Monday, June 15, 2026

അര്‍ധരാത്രി യുവതിയ്ക്ക് ഫ്‌ളാറ്റിന് പുറത്ത് നില്‍ക്കേണ്ടി വന്നത് മണിക്കൂറുകളോളം; കപടസദാചാരവാദികളെ തുറന്നുകാട്ടി കുറിപ്പ്

Must read

കൊച്ചി: നഗരമധ്യത്തില്‍ കപടസദാചാരവാദികള്‍ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. സീതാലക്ഷ്മി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് അര്‍ധരാത്രി ഫ്‌ളാറ്റിലെത്തിയ സീതാലക്ഷ്മിയെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം പുറത്ത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് സീതാലക്ഷ്മിയെ അകത്ത് പ്രവേശിപ്പിച്ചത്.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മിക്ക് താന്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ താമസക്കാരില്‍ നിന്നാണ് ദുരനുഭവമുണ്ടായത്. രാത്രി വൈകിയെത്തുന്ന സ്ത്രീകളെല്ലാം മറ്റെന്തോ ജോലിക്ക് പോവുകയാണെന്നാണ് സമൂഹത്തിന്റെ മനോഭാവമെന്നും വിവാഹമോചിതയായ സ്ത്രീ സ്വന്തം കാലില്‍ നില്‍ക്കുന്നത് സമൂഹത്തിന് സഹിക്കാന്‍ കഴിയില്ലെന്നും സീതാലക്ഷ്മി കുറിപ്പിലൂടെ തുറന്നടിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം

കപടസദാചാരവാദികളെ ഇതിലെ ഇതിലെ !!!!
ഞാൻ ഈ എഴുതാൻ പോകുന്നത് നിങ്ങൾ വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല.. മറിച്ചു വായിച്ചാൽ അതു ഒരുപാട് പേർക്കുള്ള സന്ദേശം ആകും… ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരുപാട് വിഷമങ്ങളും, ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന കുറച്ചു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ് പോയത്.. അതുകൊണ്ട് തന്നെ ഇത് നിങ്ങളോട് പങ്കുവെക്കണം എന്ന് എനിക്ക് തോന്നി… ഇത് എന്റെ മാത്രം വിഷയം അല്ല.. എന്നെപോലെ ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിൽ നേരിടുന്ന പ്രശ്നം ആണ്..

- Advertisement -

അമ്മയും, സഹോദരനും, 7 വയസ്സുള്ള എന്റെ മകളും അടങ്ങുന്നതാണ് എന്റെ കൊച്ച് കുടുംബം. സിനിമയുടെ മാർക്കറ്റിങ്ങും, പ്രൊമോഷനും ആണ് എന്റെ ജോലി.. Covid വന്നതിനു ശേഷം ജോലി ഇല്ലാതെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ പാടുപെട്ട എനിക്ക് ഈ അടുത്താണ് സിനിമകൾ സജീവമായതോടെ വീണ്ടും ജോലി ചെയ്യാൻ സാധിച്ചത്.. യാത്രകളും മീറ്റിംഗുകളും കഴിഞ്ഞ് തളർന്നു വീട്ടിൽ എത്തുന്ന ഒരാൾക്ക് സമൂഹത്തിൽനിന്നും നേരിടേണ്ടി വന്ന ബിദ്ധിമുട്ട് ചെറുതല്ല..

- Advertisement -

പനമ്പള്ളി നഗറിൽ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് ആണ് ഞാൻ താമസിക്കുന്നത്… വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവൾ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാൻ സമൂഹത്തിൽ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം.. സഹോദരനും, ഞാനും തമ്മിൽ മോശമായ ബന്ധം ആണെന്നും… അത് സഹോദരൻ അല്ലെന്നും അവർ ഒളിഞ്ഞും, മറഞ്ഞും പറഞ്ഞു… ഒന്നും വകവെക്കാതെ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ആവുന്നത് പോലെ പിടിച്ച് നിന്നു.. സിനിമയിൽ ജോലി ചെയ്യുന്നത് കൊണ്ടു താമസ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞ് House Owner ന് മേൽ അസോസിയേഷൻ ഭാരവാഹികൾ സമ്മർദം ചെലുത്തിയിരുന്നതായി അറിയാൻ കഴിഞ്ഞു.. പക്ഷെ ഞങ്ങളുടെ House Owner നാൾ ഇതു വരെ സഹകരിച്ചിട്ടെ ഉള്ളു.. മനസികമായി പലതരത്തിലും ബുദ്ധിമുട്ട് എനിക്കും അദ്ദേഹത്തിനും ഉണ്ടാക്കി… പ്രായമായ എന്റെ അമ്മയുടെ ആരോഗ്യത്തെയും, ഏഴു വയസ്സുകാരിയായ എന്റെ മകളുടെ മനസ്സിനെയും ഇത് പ്രതികൂലമായി ബാധിച്ചു.. ജീവിതമാർഗ്ഗം തന്നെ വഴി മുട്ടി നിൽക്കുന്ന ഈ സമയത്തു ഇവരേം കൊണ്ടു ഞാൻ എങ്ങോട്ടു പോകാൻ ആണ്..

ഈ ഏപ്രിൽ 12 ന് ഒരു മീറ്റിംഗ് കഴിഞ്ഞ് കാലടി ഒക്കലിൽ നിന്നും 12.25 am (ഏപ്രിൽ 13) ന് വന്ന എന്നെ ( Security യെ ഫോണിൽ വിളിച്ചു അറിയിച്ചിട്ടും) ഉള്ളിൽ കയറാൻ സമ്മതിക്കാതെ, സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ തയ്യാറായിരുന്നില്ല.. കാരണമായി പറഞ്ഞതു അസോസിയേഷൻ നിർദ്ദേശം ആണെന്നും (10 മണിയോടെ മെയിൻ ഗേറ്റും, 10.30 ഓടെ ബ്ലോക്ക് ഗേറ്റുകളും അടക്കുവാനുമാണ് അസോസിയേഷൻ തീരുമാനം), തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു എന്നും ആണ്.. രാത്രി ഒരു മണിക്കൂറിലധികം ഒരു സ്ത്രീ നടുറോഡിൽ നിൽക്കേണ്ടി വന്ന അവസ്ഥ… സ്ത്രീ സുരക്ഷക്ക് പേരുകേട്ട നമ്മുടെ കേരളത്തിൽ സ്ത്രീകൾക്ക് എന്ത് സുരക്ഷ എന്ന് ഓർത്തു പോയ നിമിഷം.. അമ്മയെ ഫോണിൽ വിളിച്ചു ബ്ലോക്ക് ഗേറ്റ് തുറന്നു മെയിൻ ഗെയ്റ്റിൽ എത്തിയിട്ടും എന്നെ ഉള്ളിൽ കയറ്റാൻ അവർ സമ്മതിച്ചില്ല.. തുടർന്ന് ഞാൻ പോലീസിനെ വിവരമറിയിച്ചു.. അവർ എത്തി ഗേറ്റ് തുറപ്പിച്ചു… എന്നെ ഉള്ളിൽ കയറാൻ അനുവദിച്ചു… ജോലി ചെയ്തു കുടുംബം നോക്കുന്ന എന്നെപോലെയുള്ള സ്ത്രീകളോട് സമൂഹം കാണിക്കുന്നത് ഇതുപോലെയുള്ള നീതിക്കേടുകൾ ആണ്.. ഇനിയും ഇതുപോലെ ആവർത്തിക്കാതെ ഇരിക്കാൻ വേറെ വഴിയില്ലാതെ ഞാൻ DCP Aiswarya Mam നോട് പരാതിപ്പെട്ടു.. ഇന്ന് ഏപ്രിൽ 19 ന് തേവര പോലീസ് സ്റ്റേഷനിൽ CI Sri. Sasidharan Pillai Sir ന്റെ സാന്നിധ്യത്തിൽ എല്ലാവരെയും വിളിച്ചു വരുത്തി പ്രശ്നം പരിഹരിച്ചു…

എന്നോട് മോശമായി പെരുമാറിയവരെ പിടിച്ച് ജയിലിൽ ഇടാൻ അല്ല ഞാൻ പരാതി നൽകിയത്… മറിച്ചു എല്ലാവരെയും പോലെ ജോലി ചെയ്യുവാനും സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ, തലകുനിക്കാതെ ജീവിക്കാനും വേണ്ടി ചെയ്തതാണ്.. ആരെയും ഉപദ്രവിക്കണം എന്ന് എനിക്കില്ല… എന്നെയും അതുപോലെ വെറുതെ വിട്ടേക്കണം.. പോലീസിന്റെ ഭാഗത്ത്‌ നിന്നും വളരെ നല്ല സഹകരണം ആണ് ഈ വിഷയത്തിൽ ഉണ്ടായത്.. തേവര സർക്കിൾ ഇൻസ്‌പെക്ടർ ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ അഭിമാനം ഉയർത്തി പിടിക്കുന്ന കാര്യങ്ങൾ ആണ് ചെയ്തത്…വളരെ അധികം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്..

- Advertisement -

അന്ന് രാത്രി എന്നെ ഫ്ലാറ്റിൽ കയറുവാൻ സഹായിച്ച കേരള പോലീസിനും Kerala Police (വന്നവരുടെ പേര് അറിയില്ല, ക്ഷമിക്കണം), എന്റെ പരാതി കേട്ടു വേണ്ടത് പോലെ ചെയ്ത Aishwarya Dongre DCP Aiswarya Dongare Mam, CI Sasidharan Pillai Sir, DCP ഓഫീസിലെ Jabbar Sir, CI ഓഫീസിലെ Priya Madam എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു 🙏🙏🙏 സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്ന ഒരു ഭരണാധികാരിയും Chief Minister’s Office, Kerala, ഭരണകൂടവും Kerala Government ഇവിടെ ഉണ്ടെന്നുള്ള ഉറച്ച വിശ്വാസത്തിൽ ആണ് എന്നെപോലെ ഉള്ള സാധാരണക്കാർ ജീവിക്കുന്നത്‌…

മാനസികമായി തകർന്നപ്പോഴും എന്റെ കൂടെ നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു… ഒരു സ്ത്രീക്കും ഇനി ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ… എന്നെ പോലെ പ്രതികരിക്കാൻ സാധിക്കാതെ പോയ ഒരുപാട് സ്ത്രീകളുടെ ഒരു പ്രതിനിധി മാത്രം ആണ് ഞാൻ…
#keralapolice #keralagovernment #womenssafety #womenprotection #singlemomlife #workingwomen #filmindustry

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

Popular this week