പതിമൂന്നു വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഭര്‍തൃസഹോദരി പുത്രനൊപ്പം ഒളിച്ചോടി

നീലേശ്വരം: പതിമൂന്ന് വയസുള്ള മകളെയുപേക്ഷിച്ച് കാമുകനായ മരുമകനൊപ്പം ഒളിച്ചോടിയ യുവതിക്കും കാമുകനുമെതിരെ കേസെടുത്തു. മരക്കാപ്പ് കടപ്പുറം പ്രിയേഷിന്റെ ഭാര്യ ഷിജിയാണ് (35) ഭര്‍ത്താവിന്റെ സഹോദരിയുടെ മകനായ മരക്കാപ്പ് കടപ്പുറത്തെ രഞ്ജിലിനൊപ്പം (30) വീടുവിട്ടത്. എട്ടാം തരം വിദ്യാര്‍ത്ഥിനിയായ സ്വന്തം മകളെ വീട്ടിലുപേക്ഷിച്ചാണ് യുവതി ഭര്‍തൃസഹോദരിയുടെ മകനൊപ്പം വീടുവിട്ടത്.

ബാലാവകാശ നിയമനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് പ്രിയേഷ് സ്വന്തം മകളോടൊപ്പം ഇന്നലെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കേസെടുക്കുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചുെവന്ന കുറ്റത്തിനാണ് മാതാവിനും കാമുകനുമെതിരെ കേസെടുത്തത്.

ഗള്‍ഫിലായിരുന്ന പ്രിയേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷിജിക്കും രഞ്ജിലിനുമെതിരെയുള്ള എഫ്‌ഐആറില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. നീലേശ്വരം ബങ്കളം മൂലായിപള്ളി സ്വദേശിനിയാണ് ഷിജി. രഞ്ജില്‍ വെല്‍ഡിംഗ് തൊഴിലാളിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News