തൃശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഒല്ലൂര്‍: തൃശൂരില്‍ ദന്തഡോക്ടററെ ക്ലിനിക്കല്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക് നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ പാവറട്ടി വെള്ളുത്തേടത്ത് മഹേഷി(36)നെ ചോറ്റാനിക്കരയിലെ ലോഡ്ജിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുമായി ഉണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലും എത്തിയത്. ഒളിവില്‍പ്പോയ മഹേഷിനെ പിന്നീട് പോലീസ് പിടികൂടിയിരുന്നു. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് മഹേഷ് ജയില്‍ മോചിതനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News