ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു

തിരുവല്ല: തിരുവല്ലയില്‍ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടം നടന്നത്. കുന്നന്താനം സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്. ശബരി എക്സ്പ്രസില്‍ നിന്നും റെയില്‍വേ പാളത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ 11 മണിക്കാണ് അപകടം സംഭവിച്ചത്.

ബിന്ദുവിനെ യാത്രയാക്കാന്‍ ട്രെയിനില്‍ കയറി തിരിച്ചിറങ്ങുമ്പോഴാണ് പാളത്തിലേക്ക് വീണത്. അനുവിന്റെ വസ്ത്രം ട്രെയിനില്‍ കുടുങ്ങിയാണ് പാളത്തിലേക്ക് വീണത്, തുടര്‍ന്നാണ് ട്രെയിന്‍ അപാകം സംഭവിച്ചതെന്നാണ് വിവരം. ശേഷം അനുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം ഉണ്ടായെങ്കിലും അതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധന റെയില്‍വേ പൊലീസിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News