ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ ഗോ-കാര്‍ട്ട് അപകടത്തില്‍ ഇരുപതുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ശ്രീ വര്‍ഷിനി എന്ന യുവതിയാണ് തലമുടി ടയറില്‍ കുരുങ്ങി മരിച്ചത്.
ഹൈദരാബാദിലെ ഗുറം ഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അപകടം നടന്നത്. വണ്ടി ഓടിക്കുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ ഹെല്‍മെറ്റ് ഊരിപ്പോകുകയും മുടി ടയറില്‍ കുടുങ്ങുകയുമായിരുന്നു.
ബുധനാഴ്ച നാല് മണിക്കാണ് അപകടം നടന്നത്. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ശ്രീ വര്‍ഷിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News