സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കുട്ടിക്കാനത്ത് സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതി മരിച്ചു. പാമ്പനാര്‍ റാണിമുടി സ്വദേശി സുധീഷിന്റെ ഭാര്യ രോഹിണി (30)യാണ് മരിച്ചത്. കുട്ടിക്കാനത്ത് ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. കോട്ടയത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുകയായിരുന്ന രോഹിണി.

കോട്ടയത്തു നിന്നു കട്ടപ്പന ബസില്‍ കയറി കുട്ടിക്കാനത്ത് ഇറങ്ങിയ ശേഷം ബസിന്റെ മുന്നില്‍ കൂടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. രോഹിണി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കണ്ടു നിന്നവരുടെ നിലവിളി കേട്ടപ്പോഴാണ് അപകടം നടന്ന വിവരം ബസ് ഡ്രൈവര്‍ അറിയുന്നത്.

അപ്പോഴേക്കും രോഹിണിയുടെ ശരീരത്തില്‍ ബസിന്റെ ടയര്‍ കയറിയിറങ്ങിയിരുന്നു. ഉടന്‍ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് സുധീഷ് പാമ്പനാറ്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News