ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം; തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടു!
ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കൂടാതെ യന്ത്രത്തില്‍ കുടുങ്ങിയ യുവതിയുടെ തല ശരീരത്തില്‍ നിന്നു വേര്‍പെടുകയും ചെയ്തു. തിങ്കളാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്നത് ബല്‍ജീതിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ്.
ഈ സമയത്ത് ഒരാള്‍ ധാന്യം പൊടിക്കുന്നതിനായി എത്തുകയും ബല്‍ജീത് യന്ത്രം ഓണാക്കി മെഷീന്റെ സമീപത്ത് നില്‍ക്കുമ്പോള്‍ മുടി കുടുങ്ങുകയായിരിന്നു. ബല്‍ജീതിന്റെ ശരീരത്തില്‍ നിന്നു തലയറ്റ് നിലത്ത് വീണത് മില്ലിലെത്തിയ ആള്‍ കണ്ടുനില്‍ക്കുമ്‌ബോഴാണ്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സെക്ഷന്‍ 174 സിആര്‍പിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജീര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എ.എസ്.ഐ ബല്‍വിന്ദര്‍ സിംഗ് അറിയിച്ചു.