30 C
Kottayam
Tuesday, May 14, 2024

പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

Must read

കോഴിക്കോട്: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ 39-കാരിയായ രേഖ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു രേഖ.

കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യുവും കോരപ്പുഴ സ്‌പൈമോക്ക് ടീമും നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച ഒന്നേകാലോടെയാണ് പാലത്തിന്റെ അഞ്ചാം തൂണിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവ് കുളൂര്‍ രാജു. തിരുവങ്ങൂരില്‍ ഹയര്‍ ഗുഡ്‌സ് സ്ഥാപനം നടത്തുകയാണ്. ഏക മകന്‍ യദു വെസ്റ്റ് ഹില്‍ പോളിടെക്‌നിക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week