തൊടുപുഴ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി 65 കാരനില്‍ നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി. കാളിയാര്‍ സ്വദേശിയായ 65 കാരനില്‍ നിന്ന് മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയും ഇടനിലക്കാരനും ചേര്‍ന്നാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്.
വിവാഹലോചനയുമായി എത്തിയ ഇടനിലക്കാരന്‍ യുവതിയെ 65 കാരന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ഇതോടെ 65കാരന്‍ കെണിയിലാവുകയായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി പല ആവശ്യങ്ങള്‍ പറഞ്ഞ് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ കാളിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News