ബംഗളൂരുവില്‍ യുവതിക്ക് ക്രൂരപീഡനം

ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവില്‍ യുവതിക്ക് ക്രൂരപീഡനം. ഐ.ടി ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ടാക്‌സിയില്‍ യാത്ര ചെയ്യവേ യുവതിയെ ഡ്രൈവര്‍ മാനഭംഗപ്പെടുത്തി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം സംഭവം. ഒരു പാര്‍ട്ടി കഴിഞ്ഞ് രാത്രിയില്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു.

ഹൊസൂര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. വഴിയരികില്‍ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News