News

വാട്‌സ്ആപ്പില്‍ കണ്ടയാളല്ല വരന്‍! വധു വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

വിവാഹ വേദിയില്‍ നിന്ന് വിവാഹം വേണ്ടെന്ന് വെച്ച് വധു ഇറങ്ങി പോയി. ഇതിന്റെ കാരണമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാല്‍ വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു.

എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. ഇതിനിടെയാണ് വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker