വിവാഹാഭ്യര്‍ഥന നിരസിച്ചു; കോട്ടയത്ത് യുവാവ് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു

കോട്ടയം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തി പരിക്കേല്‍പിച്ചു. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) കുത്തി പരിക്കേല്‍പ്പിച്ചത്. പ്രതിയെ പോലീസ് പിടികൂടി.

22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ കടന്നുകളഞ്ഞു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മഞ്ജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News