KeralaNews

കൂട്ടുകാരിയുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി മകന് അയച്ച് കൊടുത്തു; വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍

വൈപ്പിന്‍: കൂട്ടുകാരിയായ യുവതിയുടെയും ആണ്‍ സുഹൃത്തിന്റെയും കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി യുവതിയുടെ മകന് അയച്ചുകൊടുത്ത വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍. ഞാറക്കലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്നു ഞാറക്കല്‍ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വീട്ടമ്മയും യുവതിയും മുമ്പൊരിക്കല്‍ തൃശൂരില്‍ ജയിലില്‍ കിടന്നപ്പോള്‍ പരിചയപ്പെട്ടവരാണ്.

യുവതി ഇടക്കിടെ വീട്ടമ്മയുടെ ഞാറയ്ക്കലുള്ള വാടക വീട്ടില്‍ തന്റെ ആണ്‍സുഹൃത്തുമായി എത്തുമായിരുന്നു. ഇങ്ങനെ വന്ന ഒരു ദിവസമാണ് വീട്ടമ്മ ഇവരുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതെ വന്നപ്പോഴാണത്രേ വീട്ടമ്മ യുവതിയുടെ മകന് ഈ രംഗങ്ങള്‍ അയച്ചുകൊടുത്തത്.

ഇതേത്തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസം ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി പോലീസ് പ്രതികളെ ഞാറക്കലുള്ള വാടകവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. വീട്ടമ്മ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ പോലീസ് മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button