ഇന്റര്‍ലോക്കിലെ നട്ടും ബോള്‍ട്ടും ഊരിമാറ്റിയ  നിലയില്‍; ചരക്കുതീവണ്ടിയില്‍ ഇടിക്കും മുമ്പ്‌ ബാഗ്മതി എക്‌സ്പ്രസ്  പാളം തെറ്റിയിരുന്നെന്ന് കണ്ടെത്തല്‍

**EDS: VIDEO GRAB** Tiruvallur: Restoration work underway after an express train rammed into a stationary train on Friday, at Kavaraipettai in Tiruvallur district, Saturday, Oct. 12, 2024. (PTI Photo)(PTI10_12_2024_000011B)

ചെന്നൈ: മൈസൂര്‍-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ നിര്‍ണായക കണ്ടെത്തലുമായി റെയില്‍വേ ഉന്നതതല സമിതി. ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്കുതീവണ്ടിയില്‍ ഇടിക്കും മുമ്പ്‌ തന്നെ മൈസൂര്‍-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് പാളം തെറ്റിയിരുന്നെന്ന് റെയില്‍വേ ഉന്നതതല സമിതി കണ്ടെത്തി.

കവരപ്പേട്ട റെയില്‍വേ സ്റ്റേഷനിലൂടെ തീവണ്ടി പോകുമ്പോള്‍ ലൂപ്പ് ലൈനിലേക്കുള്ള പാളത്തിന്റെ ഇന്റര്‍ലോക്കിലെ നട്ടും ബോള്‍ട്ടും ഊരിമാറ്റിയ നിലയില്‍ ആയിരുന്നുവെന്നും റെയില്‍വേയുടെ അഞ്ചംഗ ഉന്നതതല സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കവരപ്പേട്ട റെയില്‍വേ സ്റ്റേഷനിലൂടെ കടന്ന് പോവാന്‍ തീവണ്ടി മെയിന്‍ ലൈനിലൂടെ കടന്നു പോകുന്നതിനിടെ പാളംതെറ്റി ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയിലിടിക്കുകയായിരുന്നു. സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം മനസിലായത്.

പാളം തെറ്റിയയുടന്‍ ലോക്കോ പൈലറ്റ് ബ്രേക്കിട്ടതിനാല്‍ വണ്ടിയുടെ വേഗം 36 കിലോമീറ്ററായി കുറഞ്ഞുവെന്നും കണ്ടെത്തിയിട്ടുണ്ട്.ഒക്ടോബര്‍ 11-നായിരുന്നു മൈസൂര്‍-ഭര്‍ഭംഗ എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ പാളം തെറ്റി അപകടമുണ്ടായത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News