24 C
Kottayam
Thursday, June 4, 2026

ഇന്ത്യൻ റെക്കോഡ് ,പഴങ്കഥ 20 ഓവറിൽ 344 റൺസ്, 290 റൺസിന്റെ ജയം, ചരിത്രമെഴുതി സിംബാബ്‌വെ

Must read

നെയ്റോബി (കെനിയ): ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി സിംബാബ്‌വെ ക്രിക്കറ്റ് ടീം. വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരേ 20 ഓവറില്‍ നാലിന് 344 റണ്‍സടിച്ച സിംബാബ്‌വെ കുറിച്ചത് ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോഡാണ് സിംബാബ്‌വെ മറികടന്നത്.

ഇതോടൊപ്പം ഈ മാസം ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ ആറിന് 297 റണ്‍സടിച്ച് ഇന്ത്യന്‍ ടീം സ്ഥാപിച്ച റെക്കോഡും സിംബാബ്‌വെ തിരുത്തി. ടെസ്റ്റ് യോഗ്യതയുള്ള രാജ്യം ടി20-യില്‍ കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യയെ മറികടന്ന് സിംബാബ്‌വെ സ്വന്തമാക്കിയത്. 27 സിക്‌സറുകളും 30 ബൗണ്ടറികളും സിംബാബ്‌വെ ഇന്നിങ്‌സില്‍ പിറന്നു. ഇതും റെക്കോഡാണ്.

ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ സിംബാബ്‌വെ, ടി20 ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ജയമെന്ന റെക്കോഡും സ്വന്തമാക്കി. മംഗോളിയക്കെതിരേ നേപ്പാള്‍ നേടിയ 273 റണ്‍സിന്റെ റെക്കോഡ് ജയമാണ് സിംബാബ്‌വെ പഴങ്കഥയാക്കിയത്.

നെയ്റോബിയിലെ റുവാരക സ്പോര്‍ട്സ് ക്ലബ്ബ് മൈതാനത്ത് നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് സിംബാബ്‌വെയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 33 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച റാസ 43 പന്തുകള്‍ നേരിട്ട് 15 സിക്‌സും ഏഴ് ഫോറുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു.

- Advertisement -

ടി20-യില്‍ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന റെക്കോഡും ടി20-യില്‍ സെഞ്ചുറി നേടുന്ന ആദ്യ സിംബാബ്‌വെ താരമെന്ന നേട്ടവും ഇതോടെ 38-കാരനായ റാസ സ്വന്തമാക്കി. 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നെറ്റും 19 പന്തില്‍ നിന്ന് 62 റണ്‍സടിച്ച ടി. മറുമാനിയും 17 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയുമെല്ലാം സിംബാബ്‌വെ സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.

- Advertisement -

ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന നേട്ടവും സിംബാബ്‌വെയുടെ പേരിലായി. 27 സിക്‌സറുകളാണ് അവര്‍ ഗാംബിയക്കെതിരേ നേടിയത്. 26 സിക്‌സറുകള്‍ നേടിയ നേപ്പാളിന്റെ റെക്കോഡാണ് സിംബാബ്‌വെ മറികടന്നത്. ടി20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഫോറുകളെന്ന ശ്രീലങ്കയുടെ റെക്കോഡിനൊപ്പമെത്താനും സിംബാബ്‌വെയ്ക്കായി. 2007 ലോകകപ്പില്‍ കെനിയക്കെതിരേ 30 ഫോറുകളാണ് ശ്രീലങ്ക നേടിയത്.

നാല് ഓവറില്‍ 93 റണ്‍സ് വഴങ്ങിയ ഗാംബിയയുടെ മൂസ ജോബര്‍ട്ടെ ടി20 ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറുമായി. നാല് ഓവറില്‍ 75 റണ്‍സ് വഴങ്ങിയ ശ്രീലങ്കയുടെ കസുന്‍ രജിതയ്ക്ക് ഇതോടെ ആശ്വസിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week