24.8 C
Kottayam
Saturday, June 13, 2026

മോശം സമയത്തും നിങ്ങളോടൊപ്പം നിൽക്കും; പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റമില്ലാതെ തുര്‍ക്കി

Must read

അങ്കാറ: തുർക്കി ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തെ തുടർന്ന് തിരിച്ചടിയുണ്ടായെങ്കിലും പാകിസ്ഥാനോടുള്ള നിലപാട് മാറ്റാതെ തുർക്കി. പാകിസ്ഥാനുമായുള്ള ബന്ധം ഉറച്ചതാണെന്ന്  പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. തുർക്കി പാകിസ്ഥാന് സൈനിക ഡ്രോണുകൾ മാത്രമല്ല, അവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും നൽകിയെന്നും എർദോ​ഗാൻ വ്യക്തമാക്കി. മുൻകാലങ്ങളിലെന്നപോലെ, ഭാവിയിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് എർദോഗൻ ഉറപ്പ് നൽകി.

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ തുർക്കി വ്യോമസേനയുടെ സി -130 വിമാനവും യുദ്ധക്കപ്പലും പാകിസ്ഥാനിലെത്തിയിരുന്നു. തുർക്കി ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. ഇന്ത്യയ്‌ക്കെതിരെ ബെയ്‌രക്തർ ടിബി2, വൈഹ ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, തുർക്കി സൈനിക ഉപകരണങ്ങൾ മാത്രമല്ല, പ്രവർത്തകരെയും നൽകിയതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

- Advertisement -

- Advertisement -

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി രണ്ട് തുർക്കി സൈനികർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണ നൽകിയതിനെ തുടർന്ന്, ബോയ്‌കോട്ട് ടർക്കി എന്ന ഹാഷ്‌ടാഗ് ഇന്ത്യയിൽ ട്രെൻഡിംഗാണ്. 2023 ലെ വൻ ഭൂകമ്പത്തിന് ശേഷം തുർക്കിക്ക് സഹായം എത്തിക്കാൻ ഇന്ത്യ ഓപ്പറേഷൻ ദോസ്ത് നടത്തിയിരുന്നു. ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള യാത്രകൾ റദ്ദാക്കുകയും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് വൻസാമ്പത്തിക നഷ്ടമാണ് തുർക്കിക്കുണ്ടായത്. തുർക്കിയിലേക്കുള്ള ഉള്ള ടൂറിസ്റ്റ് ബുക്കിംഗ് റദ്ദാക്കലുകൾ 250% വർധിച്ചു. 

- Advertisement -

ചൈനക്ക് ശേഷം പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായി തുർക്കി ഉയർന്നുവന്നിട്ടുണ്ട്, ബെയ്‌രക്തർ ടിബി2, അസിസ്ഗാർഡ് സോംഗർ ഡ്രോണുകൾ, മിൽജെം-ക്ലാസ് കോർവെറ്റുകൾ, പാകിസ്ഥാന്റെ എഫ്-16 ജെറ്റുകൾ, അഗോസ്റ്റ 90ബി അന്തർവാഹിനികൾ തുടങ്ങിയ നൂതന ആയുധങ്ങൾ തുർക്കി കൈമാറി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week