25.6 C
Kottayam
Saturday, June 13, 2026

ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്കാര ചടങ്ങിനിടെ സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

Must read

തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം. ക്രൂര മ‍ർദനത്തിന് പുറമെ കൈയിലുണ്ടായിരുന്ന പണവും പത്തംഗ സംഘം അപഹരിച്ചു. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളുടെ സുഹൃത്തായ ഒരു യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരുന്നു മർദനം.

പൂജപ്പുര ആലപ്പുറം സ്വദേശിയായ വിഷ്ണു എന്നയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തുടർന്ന്  ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഇതിൽ പങ്കെടുക്കാനായി എത്തിയ, മരണപ്പെട്ട വിഷ്ണുവിന്റെ സുഹൃത്തായ തിരുമല പ്രവീണിനെയാണ് 10 പേരടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോയത്.

- Advertisement -

ഇയാളുടെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പെടെ അപഹരിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ മരണപ്പെട്ട വിഷ്ണുവിന്റെ നേമത്തുള്ള കുടുംബ വീടിനടുത്ത് കൊണ്ടുവന്ന് വീണ്ടും മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 

- Advertisement -

പാപ്പനംകോട് ഗംഗ നഗർ സ്വദേശി ആദിത്യ വിജയൻ, പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അശ്വിൻ വിജയ്, വിഷ്ണു, കാട്ടാക്കട സ്വദേശി മുജീഷ് ഖാൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇവരിൽ ഒരാളെ കാഞ്ഞിരംകുളം ഭാഗത്തു നിന്നും ഒരാളെ കൊല്ലം അഞ്ചാലുംമൂട് ഭാഗത്തു നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.  

- Advertisement -

തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബിനുമോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബോബൻ, ശ്രീരാഗ്, സൂരജ്, അനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week