27.5 C
Kottayam
Monday, November 18, 2024
test1
test1

കടയുടെ ജനൽ പൊളിച്ച് 10 ചാക്ക് അരിയും രണ്ട് ചാക്ക്​ ​ഗോതമ്പും അകത്താക്കി കാട്ടാന

Must read

ഇടുക്കി: തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്‌റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് ഭക്ഷിക്കുകയും പാതി നശിപ്പിക്കുകയും ചെയ്തു. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് വിതരണം കൊണ്ടുവന്നതായിരുന്നു അരിയും ​ഗോതമ്പും.  ജനല്‍ ചില്ല് തകര്‍ത്താണ് അരിയും ​ഗോതമ്പും പുറത്തെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം മേഖലയില്‍ തമ്പടിച്ച ഒറ്റയാനാണ് രാത്രിയോടെയാണ് എസ്‌റ്റേറ്റിലെത്തിയത്.

കടയിലെത്തിയ ആന 10 ചാക്ക് അരിച്ചാക്കും 2 ചാക്ക് ഗോതമ്പും ഭക്ഷിച്ച് ബാക്കി നശിപ്പിച്ച് മടങ്ങി.  സൂര്യനെല്ലിയില്‍ കാട്ടാന പള്ളിയുടെ കവാടം നശിപ്പിച്ചു. രാത്രി എത്തിയ കാട്ടാന പള്ളിയുടെ ഗേറ്റ് നശിപ്പിക്കുകയായിരുന്നു. തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് തുടരുകയാണ്. പകല്‍നേരങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന്  തൊഴിലാളികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല; നിര്‍ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസിൽ...

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്....

ബലാത്സംഗ കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്‍റെ ഹര്‍ജി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: നടനും അമ്മ മുൻ ഭാരവാഹിയുമായ  ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ  കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്‍റേതാണ്...

ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് എംവി ഗോവിന്ദൻ; 'പാലക്കാട് എൽഡിഎഫ് ചരിത്ര വിജയം നേടും'

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ...

മംഗളൂരുവിൽ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ 2 പേ‌ർ അറസ്റ്റിൽ

കാസര്‍കോട്: മംഗളൂരു സോമേശ്വരയിലുള്ള റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.