വോട്ട് ചെയ്യാനെത്തിയവരെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തി; രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ കാട്ടുപന്നി ആക്രമിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 156-ാം ബൂത്തിലാണ് സംഭവം.

തോട്ടുമുക്കം കരിക്കാട് റൂട്ടില്‍ കുഞ്ഞി മാണി തോട്ടത്തില്‍, ഷിനോജ് തോട്ടത്തില്‍ എന്നിവരെയാണ് പന്നി ആക്രമിച്ചത്. രാവിലെ ഏഴു മണിയേടെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News