പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്നറിഞ്ഞ വീട്ടമ്മ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയല്‍! കാമുകന് ഭാര്യയെ വിട്ട് നല്‍കി ഭര്‍ത്താവ്
ഭോപ്പാല്‍: പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞ യുവതി വിവാഹമോചനം തേടി കുടുംബക്കോടതിയില്‍. ഒടുവില്‍ ഭര്‍ത്താവ് കാമുകന് ഭാര്യയെ വിട്ടുകൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ദാമ്പത്യ ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.