ഭാര്യ ലോക്ക് ഡൗണില്‍ വീട്ടില്‍ കുടിങ്ങിപ്പോയി; ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം കഴിച്ചു

ബീഹാര്‍: ഭാര്യ മാതാപിതാക്കളുടെ ഒപ്പം വീട്ടില്‍ കുടുങ്ങിപോയതില്‍ പ്രകോപിതനായ ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം ചെയ്തു. ബീഹാറില്‍ പാലിഗഞ്ചിലാണ് സംഭവം നടന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ധീരജ് കുമാര്‍ എന്നയാളുടെ ഭാര്യ ലോക്ക് ഡൗണ്‍ ആകുന്നതിന് മുന്‍പ് ഡല്‍ഹിന്‍ ബസാറിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്ത് പോയിരുന്നു.

എന്നാല്‍ തിരികെ വരുന്നതിന് മുന്‍പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ വരാന്‍ ഭാര്യക്ക് സാധിച്ചില്ല. എന്നാല്‍ എങ്ങനെയും എത്തെണമെന്ന് ധീരജ് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

എന്നാല്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ തീരുന്നതനുസരിച്ച് തിരികെ വരാം എന്നായിരുന്നു ധീരജിന്റെ ഭാര്യ കരുതിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ വരാന്‍ സാധിക്കാത്ത അവസ്ഥയിലായി. എന്നാല്‍ ഭാര്യയോടും ഭാര്യ വീട്ടുകാരോടും അരിശം പൂണ്ട ധീരജ് മുന്‍ കാമുകിയെ വിവാഹം കഴിക്കുകയായിരിന്നു.

എന്നാല്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ കുറിച്ചറിഞ്ഞ് വീട്ടില്‍ സങ്കടപ്പെട്ട് ഇരിക്കാതെ ഭാര്യ ഒരു തീരുമാനമെടുത്തു. അവര്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി ഇയാള്‍ക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് ഇയാള്‍ക്കെതിരെ കേസ് കൊടുത്തു. ഇന്നലെ ധീരജ് കുമാറിനെ പോലീസ് മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. സംഭവം സത്യമെന്ന് മനസിലായതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News