KeralaNewsNews

പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഷിനോയും മരിച്ചു

കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഷിനോ അന്നേദിവസം തന്നെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ജൂബിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ഷിനോയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിനോ പുലർച്ചെ 4 മണിയോടെയാണ് മരിച്ചത്. ‘പൊളോണിയം’ എന്ന മാരക വിഷമാണ് കഴിച്ചതെന്നാണ് ഇയാൾ െപാലീസിനോട് പറഞ്ഞത്. വിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ േകാളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം.

സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനെതിരെ ഷിനോയ്ക്കെതിരെ ജൂബി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ജൂബിയെ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. കത്തി ഉപയോഗിച്ചു കഴുത്തിലെ ഞരമ്പ് മുറിച്ചാണ് കൊലപാതകം നടത്തിയതെന്നു കരുതുന്നു. രക്തം അമിതമായി വാർന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button