അവിഹിതബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ

റാണിപ്പേട്ട് (തമിഴ്നാട്): പലതവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാതിരുന്ന ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ. തമിഴ്നാട്ടിലെ റാണിപ്പേട്ട് ജില്ലയിലാണ് സംഭവം. റാണിപ്പേട്ട് ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജ് എന്ന മുപ്പത്തിരണ്ടുകാരനെയാണ് ഭാര്യ പ്രിയ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് തങ്കരാജ്.

രണ്ട് മക്കളുടെ പിതാവായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ ഇയാൾക്ക് മുന്നറിയിപ്പു നൽകി. കഴിഞ്ഞ തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും പരസ്പരം വഴക്കിട്ടു. അന്ന് വൈകീട്ട് ഭർത്താവ് ഉറങ്ങിയശേഷം ഭാര്യ പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വേദനകൊണ്ടു പുളഞ്ഞ യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം യുവാവിനെ വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊള്ളലേറ്റതായാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ബനവരം പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News