ഹാര്‍ദികും മുനാഫും ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ ഉന്നതർക്കെതിരേ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാർദികിന് പുറമേ മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, കോൺഗ്രസ് നേതാവും ബിസിസിഐയുടെ മുൻ ചെയർമാനുമായ രാജീവ് ശുക്ല എന്നിവർ പീഡിപ്പിച്ചുവെന്നാണ് ഭാട്ടിയുടെ ഭാര്യ റെഹ്നുമ ഭാട്ടി മുംബൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

2021 സെപ്റ്റംബർ 24-നാണ് ഈ പരാതി നൽകിയിരിക്കുന്നത്. എന്നാൽ സംഭവം നടന്ന സ്ഥലമോ തിയ്യതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. വിവാഹത്തിന് ശേഷം ഭർത്താവ് തന്നെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും സുഹൃത്തുക്കളും ബിസിനസുകാരുമടക്കം നിരവധി പേർ ഭർത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവർ പരാതിയിൽ പറയുന്നു. ഭർത്താവ് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ തന്നേയും മക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റെഹ്നുമ പറയുന്നു.

പരാതിയിൽ പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News