തിരുവനന്തപുരം: കരമനയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ് (52), ബിന്ദു (44) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.
ഇവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

