അര്‍ധസഹോദരനുമായുള്ള രഹസ്യബന്ധത്തിന് തടസം നിന്നു; ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു

ആഗ്ര: അര്‍ധസഹോദരനുമായുള്ള രഹസ്യബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ബര്‍ഹാന്‍ ഖാണ്ഡ സ്വദേശി വിക്രം താക്കൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിക്രമിന്റെ ഭാര്യ രവീണയെ പോലീസ് അറസ്റ്റ് ചെയ്തു. രവീണയുടെ അര്‍ധസഹോദരനും അയല്‍വാസിയുമായ പ്രതാപിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.

<p>നോയിഡയിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വിക്രം ഭാര്യയ്ക്കും ഒന്നര വയസുള്ള മകനുമൊപ്പം ഒരാഴ്ച മുമ്പാണ് ഗ്രാമത്തിലെത്തിയത്. ഇവരുടെ ഗ്രാമത്തിലെ വീടിന് തൊട്ടടുത്തായിരുന്നു രവീണയുടെ അര്‍ധസഹോദരനും കാമുകനുമായ പ്രതാപും താമസിച്ചിരുന്നത്.</p>

<p>നേരത്തെ പ്രതാപുമായി അടുപ്പമുണ്ടായിരുന്ന യുവതി വിവാഹശേഷവും രഹസ്യബന്ധം തുടര്‍ന്നിരുന്നു. ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൃത്യം നടത്തിയതെന്നും രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് വിക്രമിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.</p>

<p>വിക്രമിനെ ഇല്ലാതാക്കാന്‍ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് അറിയിച്ചു. രവീണയുടെയും പ്രതാപിന്റെ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച പോലെ അയല്‍ക്കാരനായ പ്രതാപും പുലര്‍ച്ചെ രവീണയുടെ വീട്ടിലെത്തിയിരുന്നു.</p>

<p>തുടര്‍ന്ന് പ്രതാപിന്റെ സഹായത്തോടെയാണ് യുവതി കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ നാട്ടില്‍നിന്ന് രക്ഷപ്പെട്ടു. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ലെന്നും പ്രതാപിനെ പിടികൂടിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News