ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരബാദ്: ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. 30 കാരനായ സുരേഷ് എന്നയാളാണ് മക്കളെ കെലപ്പെടുത്താന്‍ ശ്രമിച്ചത്. അഞ്ചും ആറും വയസുള്ള ആണ്‍കുട്ടിക്കള്‍ക്കാണ് ഇയാള്‍ വിഷം നല്‍കിയത്. ഇളയമകന്‍ പ്രണീത് വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മൂത്ത മകന്‍ പ്രദീപ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടെ ജോലി ചെയ്യുന്ന ആളുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സംശയച്ചിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി ഇയാള്‍ വഴക്കിടുമായിരുന്നു. ഇയാളുടെ പെരുമാറ്റം സഹിക്കാന്‍ പറ്റാതായതോടെ ഭാര്യ വീട്വിട്ടിറങ്ങി. ഈ സമയം മക്കള്‍ രണ്ടും ഉറക്കിത്തിലായിരുന്നു. ഭാര്യ പോയതോടെ ഇയാള്‍ മക്കള്‍ക്ക് നല്‍കാന്‍ ജ്യൂസില്‍ കീടനാശിനി കലര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഉണര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് നല്‍കി. എന്നിട്ട് കുട്ടികളെ ഇയാള്‍ ഭാര്യയുടെ വീട്ടില്‍ കൊണ്ടുപോയിവിട്ടു. ശേഷം സുരേഷും വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.