25.5 C
Kottayam
Friday, June 5, 2026

60 കാരനായ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭാര്യ

Must read

കോയമ്പത്തൂർ : ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസില്‍ ഭാര്യയും വാടകക്കാരനും പിടിയില്‍. 60 കാരനായ ജി കാളിയപ്പന്റെ മരണത്തില്‍ 58 കാരിയായ രാജാമണിയും 41 കാരനായ എന്‍ അരികൃഷ്ണനുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് പറയുന്നു.

കോയമ്പത്തൂരിലാണ് സംഭവം നടന്നത്. പ്രഭാത നടത്തിന് പുറത്തിറങ്ങിയ സമയത്താണ് ആക്രമണം. കാളിയപ്പനെ പിന്തുടര്‍ന്ന അജ്ഞാതന്‍ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് ഒളിവിൽ പോയ അരികൃഷ്ണനെ കോയമ്പത്തൂരിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കാളിയപ്പന്‍റെ ഭാര്യ രാജാമണിയുടെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.

‘രാജാമണിയോട് സ്ഥിരമായി കാളിയപ്പന്‍ മോശമായി പെരുമാറുമായിരുന്നു. ഒരിക്കല്‍ ഇക്കാര്യത്തിൽ അരികൃഷ്ണന്‍ കാളിയപ്പനെ താക്കീത് ചെയ്തു. പ്രതികാരമെന്നോണം അരികൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലേക്കുള്ള വെളളവും വൈദ്യുതിയും നൽകിയില്ല. തനിക്ക് നേരെ ഉണ്ടായ പ്രതികാര നടപടിയെ കുറിച്ച്‌ അരികൃഷ്ണന്‍ രാജാമണിയോട് പരാതിപ്പെട്ടു. ഭര്‍ത്താവിനെ കൊല്ലാനാണ് രാജാമണി ആവശ്യപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ അരികൃഷ്ണന് രാജാമണി പണം വാഗ്ദാനം ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week