ഭര്‍ത്താവിന്റെ കൊലപാതകം ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ചത്തര്‍പുര മേഖലയിലാണ് സംഭവം. 37കാരനെയാണ് ഭാര്യ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതേ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കണ്ട അയല്‍വാസിയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. ഇവര്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അകത്ത് നിന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ അതിന് സാധിച്ചില്ല.

തുടര്‍ന്ന് പോലീസ് എത്തി വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ അബോധാവസ്തയില്‍ കിടക്കുകയായിരുന്നു ഭാര്യ. ഇവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു മാറ്റി. മധ്യപ്രദേശിലെ ഉജ്ജെയിന്‍ സ്വദേശിനിയാണ് ഇവര്‍. യുവതിക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News