വര്‍ഷങ്ങളായി ഉപദ്രവിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി

ന്യൂഡല്‍ഹി: നോയിഡയില്‍ ഭാര്യയും മക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹം കുഴിയില്‍ കുഴിച്ചുമൂടി. മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായിരുന്ന 50 കാരന്‍ തന്നെയും, 14 ഉം 16 ഉം വയസുള്ള തന്റെ പെണ്‍മക്കളേയും സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് ഭാര്യ ദേവി പറഞ്ഞു.

ഇവര്‍ കുളിക്കുമ്പോള്‍ ഇയാള്‍ ഒളിഞ്ഞ് നോക്കിയും മറ്റും ഇവരെ ബുദ്ധിമുട്ടിക്കുമായിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. ഉപദ്രവം സഹിക്കവയ്യാതെയാണ് മൂവരും ചേര്‍ന്ന് അന്‍പതുകാരനെ കൊലപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ തങ്ങളുടെ പതിനൊന്ന് കാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ദേവി മൊഴി നല്‍കി. അന്ന് ഭര്‍ത്താവിനെ ഭയന്നാണ് സംഭവം പുറത്തു പറയാതിരുന്നതെന്നും ദേവി കൂട്ടിച്ചേര്‍ത്തു. മൂത്ത പെണ്‍കുട്ടിയാണ് ഇയാളുടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല നടത്തിയത്. ഈ സമയം ഇളയ പെണ്‍കുട്ടി ഇയാളുടെ കൈകള്‍ പിടിച്ചുവച്ചു. കാലുകള്‍ പിടിച്ചത് ദേവിയാണ്.

തങ്ങള്‍ അനുഭവിച്ചിരുന്ന കൊടിയ പീഡനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് നടപടിയെടുത്തിരുന്നുവെങ്കില്‍ തങ്ങള്‍ കൊലപാതകം നടത്തില്ലായിരുന്നുവെന്നും ദേവി പറയുന്നു. ദേവിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News