24.2 C
Kottayam
Saturday, June 6, 2026

ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു, താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ അര്‍ജുനും കുടുംബവും; അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല

Must read

കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല രംഗത്ത്. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ അര്‍ജുനും കുടുംബവുമായിരിക്കുമെന്നും അമല വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അമല വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് ഭാര്യ അമല രംഗത്തെത്തിയിരിക്കുന്നത്. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നായിരുന്നു ആയങ്കിയുടെ ഫേസ്്ബുക്ക് പോസ്റ്റ്.

വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് താമസിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിച്ചെന്നും ഭാര്യ ആരോപിച്ചു. പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നുമാണ് താന്‍ സംസാരിക്കുന്നതെന്നാണ് അമല പറഞ്ഞത്.

‘2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍ വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുന്‍പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്’, അമല പറഞ്ഞു.

- Advertisement -

പ്രണയത്തിലാകുന്ന സമയത്ത് ഒരു രൂപ പോലും അര്‍ജുന്റെ കൈയിലുണ്ടായിരുന്നെന്ന് പറഞ്ഞ അമല പലപ്പോഴായി താന്‍ സാമ്പത്തിക സഹായം ചെയ്തിരുന്നതായും പറഞ്ഞു. കാശിന് വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്റെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിരുന്നില്ല എന്നും ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തന്നെ ഒരു ഭീകര ജീവിയായാണ് ഭര്‍ത്താവ് ഫേസ്ബുക്കിലൂടെ ചിത്രീകരിക്കുന്നതെന്നാണ് അമലയുടെ പരാതി.

- Advertisement -

സ്വര്‍ണക്കടത്തുകേസിലും കുഴല്‍പ്പണക്കേസില്‍ പോലും ഭര്‍ത്താവിനെതിരെ താന്‍ മൊഴി കൊടുത്തിരുന്നില്ല. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും താന്‍ ആയിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകര്‍ന്നതെന്നാണ് അമലയുടെ ആരോപണം.

തന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നതായും ഫേസ്്ബുക്ക് ലൈവില്‍ അമല പറയുന്നുണ്ട്. അതേസമയം ഗാര്‍ഹികപീഡനത്തിനോ മറ്റോ അമല ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week