24.2 C
Kottayam
Saturday, June 6, 2026

കസ്റ്റംസ് പരിശോധന വഴിപാട്,കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 73 കിലോ സ്വർണ്ണം

Must read

മലപ്പുറം:  കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 40 കോടിയുടെ 73 കിലോ സ്വർണ്ണം. വിവിധ കേസുകളിലായി 33 പേർ അറസ്റ്റിലായി. വിവരാവകാശ രപകാരം നൽകിയ ചോദ്യത്തിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി  വിമാനത്താവളത്തിന് പുറത്തെത്തുന്ന പ്രതികളെയാണ് പൊലീസ് പിടികൂടുന്നത്.

2022ൽ പൊലീസ് പിടികൂടിയ സ്വർണ്ണം 72.816 കിലോഗ്രാം ആണ്. ഓരോ മാസവും പിടികൂടിയസ്വർണ്ണവും അറസ്റ്റിലായവരുടെവരുടെ എണ്ണവും പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയത് ഏപ്രിൽ മെയ് മാസങ്ങളിലാണ്.  ഏപ്രിൽ മാസം 11455 ഗ്രാമും മെയ് മാസത്തിൽ12565 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. ഇത്രയും അധികം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത്  പിടികൂടുന്നുണ്ടെങ്കിൽ കടത്തിക്കൊണ്ട് വരുന്നത് എത്രയോ ഇരട്ടിയാണ്. 

കസ്റ്റംസ്  പരിശോധനയുടെകാര്യക്ഷമതയും ചോദ്യംചെയ്യപ്പെടുകയാണ്. പരിശോധന ശക്തമാക്കുമ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് വ്യാപിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  സ്വർണം വ്യാപകമായി പിടികൂടി തുടങ്ങിയതോടെ കടത്താൻ പുതിയ വഴികൾ തേടുകയാണ് കാരിയർമാർ.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് കൂടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വർണം വ്യാപകമായി പിടിക്കപ്പെട്ട് തുടങ്ങിയതോടെ കടത്തിന് പുതിയ രീതികൾ തേടുകയാണ് കാരിയർമാർ. ശരീരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടു വരുന്നതിന് പകരമാണ് കടത്തുകാർ മറ്റ് വഴികൾ പരീക്ഷിക്കുന്നത്. സൈക്കിളിനുള്ളിൽ മെർക്കുറി പൂശി സ്വർണക്കട്ടകൾ കൊണ്ടു വന്നതും അടിവസ്ത്രത്തിനുള്ളിൽ സ്വർണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. സ്വർണം വ്യാപകമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും വെട്ടിക്കൽ സംഘങ്ങളും സജീവമാണ്. കടത്തിക്കൊണ്ടു വരുന്ന സ്വർണം കരിയർമാരിൽ നിന്ന് തട്ടിയെടുക്കുന്ന സംഘങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

- Advertisement -

മാസം -പിടികൂടിയ സ്വർണ്ണം

- Advertisement -

ജനുവരി- 961ഗ്രാം
ഫെബ്രുവരി- 0
മാർച്ച് -2521.8 ഗ്രാം

ഏപ്രിൽ- 11455.5 ഗ്രാം

മെയ്- 12565 ഗ്രാം

- Advertisement -

ജൂൺ- 9176 ഗ്രാം

ജൂലൈ-5308 ഗ്രാം

ആഗസ്റ്റ്-3576.5 ഗ്രാം

സെപ്തംബർ- 7005 ഗ്രാം

ഒക്ടോബർ- 7308.5ഗ്രാം

നവംബർ -4207.5ഗ്രാം

ഡിസംബർ- 8731.6ഗ്രാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week