28.2 C
Kottayam
Monday, June 8, 2026

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയതമനെ കൊവിഡ് കവര്‍ന്നു; ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Must read

ഭുവനേശ്വര്‍: പ്രിയപ്പെട്ടവനെ കോവിഡ് മഹാമാരി കവര്‍ന്നെങ്കിലും സഹജീവികളോടുള്ള നന്മ വറ്റാതെ യുവതി. ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മൗസുമി മോഹന്തി ലോകത്തിന് തന്നെ മാതൃകയാകുന്നത്.
തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് 23കാരി മൗസുമിക്ക് ഭര്‍ത്താവിനെ നഷ്ടമായത്.

ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഭര്‍ത്താവ് അഭിഷേക് മോഹപത്രയുടെ മരണ ശേഷം മൗസുമി 10 ലക്ഷം റെഡ്ക്രോസ് സൊസൈറ്റിക്കും നല്‍കി. വിവാഹം കഴിഞ്ഞ് 12ാം ദിവസം അഭിഷേകിന് കോവിഡ് ബാധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഭിഷേകിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു.

ചികിത്സാ ചിലവു കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥനയുമായി എത്തി. ഇതുവഴി നല്ലൊരു തുക അവര്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് അഭിഷേകിന്റെ ചികിത്സ ഒഡിഷയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി. ചികിത്സയ്ക്കിടെ അഭിഷേക് മരിച്ചു.

- Advertisement -

എന്നാല്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെഡ്ക്രോസ് സൊസൈറ്റിയിലേക്കും സംഭാവന ചെയ്തത്. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്കു സഹായമാകാനാണ് ഇങ്ങനെ ചെയ്തതെന്നും മൗസുമി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

‘വോട്ട് ചോദിച്ചപ്പോള്‍ ‘എല്ലാ ബസിലും ഫ്രീ’, ഭരണം കിട്ടിയപ്പോള്‍ ‘ഓര്‍ഡിനറിയില്‍ മാത്രം കറങ്ങിക്കോ’; കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്ര പദ്ധതി...

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

Popular this week