ഇരുപതാമത്തെ വയസില്‍ ഒരുപാടിഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തു, വൈകാതെ വിവാഹത്തകര്‍ച്ച; കാരണം വെളിപ്പെടുത്തി നടി രേവതി
വെള്ളിത്തിരയിലും പുറത്തും ശക്തമായ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് വ്യത്യസ്തയാണ് നടി രേവതി. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഭൂതകാലത്തിലും മികച്ച വേഷമായിരുന്നു രേവതിയുടേത്. ഇതിനിടെ തന്റെ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേവതി. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍: ‘ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്. അവര്‍ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു.’
‘പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. ഞങ്ങള്‍ അഞ്ചാറ് വര്‍ഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വര്‍ക്കൗട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്.’
‘നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുന്‍പ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലര്‍ത്തുന്നതല്ലേ നല്ലത് എന്നും താരം ആ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.’