28.1 C
Kottayam
Sunday, June 7, 2026

തോമസ് ഐസക്കിന്റെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടത് എന്തിന്? ഇ.ഡി.യോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Must read

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. നോട്ടീസിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ ഇല്ല.കിഫ്ബിയുടെ എക്സ് ഓഫിഷ്യോ മെംബര്‍   ആയതു കൊണ്ട് മാത്രം തന്നെ ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്ന് ഐസകിന്‍റെ അഭിഭാഷകന്‍ വാദിച്ചു.ഫെമ ലംഘനമെന്ന  പേരിലുള്ള ഇ ഡി നടപടി നിയമവിരുദ്ധമാണ്.

എന്നാല്‍.സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടെ എന്ന് കോടതി ചോദിച്ചു.ചോദ്യം ചെയ്യണോ എന്നുള്ള സംശയം മാത്രമാണ് ഇഡിക്കുള്ളതെന്ന്  ഐസക് വാദിച്ചു.എന്ത് നിയമലംഘനമാണ് താൻ നടത്തിയത് എന്ന് ഇഡി വ്യക്തമാക്കണം. എന്നാല്‍ പ്രതിയായിട്ടല്ല സാക്ഷിയായി ഒരാളെ അന്വേഷണ ഏജൻസിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.

നിലവിൽ എന്നെ കുറ്റാരോപിതനായിട്ടാണ് ഇ ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി, പക്ഷേ എന്തിന് സംശയിക്കുന്നു എന്ന് അറിയില്ല, രണ്ട് സമന്‍സും രണ്ട് രീതിയിലാണ്. വ്യക്തിവിവരങ്ങള്‍  കൊണ്ട് വരണം എന്ന് പറയുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് കോടതി ചോദിച്ചു.ഈ രേഖകൾ  ആവശ്യം  എന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയതിനാലാണ് ആവശ്യപ്പെട്ടതെന്ന് ഇ ഡി അഭിഭാഷകൻ വ്യക്തമാക്കി.അത് അവരുടെ വിവേചനാധികാരമാണ്.ഹർജി വിശദമായി പരിശോധിക്കാൻ കഴിഞ്ഞില്ല, അതിനാല്‍ സാവകാശം വേണമെന്ന്  എന്ന്  ഇഡി ആവശ്യപ്പെട്ടു.

- Advertisement -

സമന്‍സ് മാത്രം ആണ് നൽകിയത് എന്ന് പറഞ്ഞ ഇഡി ,അന്വേഷണവുമായി ഐസക്  സഹകരിക്കണം എന്ന് ആവശ്യപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനെ വിശ്വാസത്തിൽ എടുക്കാൻ ഹർജിക്കാരന് സാധിക്കില്ലേയെന്നും ഇഡി ചോദിച്ചു..കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും..

- Advertisement -

അതിനിടെ ഇഡിയ്ക്കെതിരായ എം എൽ എമാരുടെ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല എന്ന് ചീഫ്  ജസ്റ്റീസിന്‍റെ  ബെഞ്ച് വാക്കാൽ പറഞ്ഞു,  ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല, ഉത്തരവിനായി മാറ്റി, തുടർച്ചയായി സമൻസ് അയച്ചു കേരളത്തിലെ പദ്ധതികളെ ആട്ടിമറിക്കാൻ ആണ് ഇ ഡി ശ്രമം എന്നായിരുന്നു ഹർജിക്കാരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week