28.1 C
Kottayam
Sunday, June 7, 2026

തൊടുപുഴയിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

Must read

തൊടുപുഴ: കരിമണ്ണൂരില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. വീട്ടില്‍വച്ചാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. അമ്മയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്. മാതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തൃശൂർ കൊരട്ടി സ്വദേശികളാണ് യുവതി ഉൾപ്പെടെയുള്ളവർ. കുടുംബത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭർത്താവിൽനിന്ന് അകന്ന് മാറിത്താമസിക്കുകയായിരുന്നു ഈ യുവതി. ഗൂഡല്ലൂരിലായിരുന്നു ഇവർ താമസിച്ചത്. ഭർത്താവ് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് യുവതിയെ ഗൂഡല്ലൂരിൽനിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു.

ഇന്നു പുലർച്ചെ നാലുമണിയോടെ ശുചിമുറിയിലേക്കു പോയ യുവതിയെ കുറച്ചുനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭർത്താവ് അന്വേഷിച്ചു. ചൂടു വെള്ളം വേണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാൽ ശുചിമുറി തുറക്കാൻ അവർ തയാറായില്ല. പിന്നാലെ പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോൾ യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചു.

യുവതി പ്രസവിച്ചുവെന്ന കാര്യം ആശുപത്രി അധികൃതരാണ് ഭർത്താവിനോടു പറയുന്നത്. പൊലീസിനെയും വിവരം അറിയിച്ചു. ഇവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ മുങ്ങി മരിച്ചനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. യുവതിയിൽനിന്നും ഭർത്താവിൽനിന്നും പൊലീസ് പ്രാഥമിക മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തിയശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week