26.3 C
Kottayam
Monday, June 15, 2026

കിട്ടുന്നതിൻ്റെ 50 ശതമാനത്തില്‍ കൂടുതലും നികുതി അടയ്ക്കണം;താരങ്ങള്‍ എന്തിന് ശമ്പളം കുറയ്ക്കണം?പ്രതികരിച്ച് ദിലീപ്

Must read

കൊച്ചി:താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിൻ്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല.

ഈ വിഷയത്തില്‍ ദിലീപിൻ്റെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താരങ്ങളുടെ പ്രതിഫലത്തെക്കുറച്ച് സംസാരിക്കുന്നവര്‍ അവര്‍ നല്‍കുന്ന ടാക്‌സിനെക്കുറിച്ച് അറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒപ്പം സിനിമയ്‌ക്കെതിരെ ആളുകള്‍ മനപ്പൂര്‍വ്വം തയ്യാറാക്കുന്ന റിവ്യുവിനെക്കുറിച്ചും പ്രതികരിച്ചു.

പണ്ടത്തെപ്പോലെയല്ല ഇന്ന് കാര്യങ്ങള്‍. സിനിമ ഇന്ന് പ്രേക്ഷകരുടെ കൈയ്യിലേയ്ക്കാണ് കൊടുക്കുന്നത്. ആളുകള്‍ ഓരോ ഷോട്ടും കീറിമുറിച്ച് കാണുകയാണ്. പണ്ട് തീയേറ്ററില്‍ പോയിരുന്ന് കാണുന്നതുപോലെയല്ല. എന്ത് റിസ്‌ക്കുള്ള സീനും താരങ്ങള്‍ തന്നെ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന് കാരണമുണ്ട്.

ഡ്യൂപ്പാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ആ സിനിമയെ കൊല്ലുന്ന തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. അതുകൊണ്ട് ഈ റിസ്‌ക് മുഴുവനും ഇപ്പോള്‍ താരങ്ങള്‍ക്ക് മാത്രമാണ്. അവരുടെ പ്രതിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഇതേപ്പറ്റി ആരും സംസാരിക്കുന്നില്ല.

- Advertisement -

ഒരു അഭിനേതാവിൻ്റെ പ്രതിഫലം എത്രയാണോ അതിൻ്റെ 51 ശതമാനമാണ് അയാള്‍ സര്‍ക്കാരിന് ടാക്‌സ് അടയ്‌ക്കേണ്ടത്. ഇതൊക്കെ കഴിഞ്ഞുള്ള തുക മാത്രമേ ഞങ്ങള്‍ക്ക് കിട്ടു. രസിക്കുന്നതിനേക്കാള്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലിയൊരു വിഭാഗവും ഇവിടെയുണ്ട്. അതൊരുപക്ഷേ അവരുടെ ജോലിയായിരിക്കാം. നമുക്ക് അവരേയും കുറ്റം പറയാന്‍ പറ്റില്ല.

- Advertisement -

എല്ലാവരും ചേര്‍ന്ന് ഉയര്‍ത്തിക്കോണ്ടുവരേണ്ട ഒരു ഇന്‍ഡസ്ട്രിയാണിതെന്ന് പലപ്പോഴും ആളുകള്‍ മറന്നുപോകുന്നുണ്ട്. സിനിമ പൂര്‍ണമായും ഒരു എൻ്റെര്‍ടെയിന്‍മെന്റാണ്. അത് അങ്ങനെതന്നെ നിലനിര്‍ത്താനാണ് എനിക്കിഷ്ടമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിൻ്റെ തിരിച്ചുവരവ്. ചിത്രത്തിൻ്റെ പ്രമോഷന്‍ വേളയിലാണ് ദിലീപ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

വോയിസ് ഓഫ് സത്യനാഥന് പിന്നാലെ ബാന്ദ്ര, പറക്കും പപ്പന്‍, പ്രോഫസര്‍ ലിങ്കന്‍ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ബാന്ദ്രയില്‍ തമന്നയാണ് ദിലീപിൻ്റെ നായികയായി എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

വിജയ്-സംഗീത വിവാഹമോചന ഹർജി: ഇരുവരും ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ...

Popular this week