25.4 C
Kottayam
Monday, June 15, 2026

16ാം വയസില്‍ വിവാഹം! അടുത്തിടെ രണ്ട് ആലോചനകള്‍ വന്നിരുന്നു! ഇനിയൊരു കല്യാണം വേണ്ടെന്ന് തീരുമാനിച്ചതിനെക്കുറിച്ച് കുളപ്പുള്ളി ലീല

Must read

കൊച്ചി:നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് കുളപ്പുള്ളി ലീല. അമ്മാവന്‍ ഫ്‌ളൂട്ട് വായിക്കുമായിരുന്നു. അന്ന് സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നത് പുരുഷന്‍മാരായിരുന്നു. അമ്മാവനൊപ്പം നാടകങ്ങളില്‍ അഭിനയിക്കാനായി പോവുമായിരുന്നു. അമ്മ നല്ല സപ്പോര്‍ട്ടാണ്. അമ്മ അന്നത്തെ കാലത്ത് കച്ചേരി പഠിച്ചതാണ്.

അടുത്തിടെയാണ് ഞാനത് അറിഞ്ഞത്. ഞാന്‍ എന്തോ പാടിയപ്പോള്‍ അമ്മ താളം പിടിക്കുന്നുണ്ടായിരുന്നു. കച്ചേരി പഠിച്ചവരുടെ താളം പിടിക്കല്‍ വേറെയാണ്. അമ്മ കച്ചേരി പഠിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു പറഞ്ഞത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കുളപ്പുള്ളി ലീല വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹത്തെക്കുറിച്ച്

16ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവിന് ഞാന്‍ അഭിനയിക്കുന്നതിനോട് യോജിപ്പായിരുന്നു. ഒരുമാസം അമ്മായിഅമ്മയുടെ കൂടെ കിടന്നു, ഒരാഴ്ച ഏടത്തിയമ്മയ്‌ക്കൊപ്പവും. അതാണ് അന്നത്തെ കാലത്തെ കല്യാണം. 16 വയസില്‍ എന്തറിയാനാണ്. വെട്ടൊന്ന് മുറിക്ക് രണ്ട് എന്ന പ്രകൃതമായിരുന്നു ഭര്‍ത്താവിന്റേത്. നാടകങ്ങള്‍ക്ക് പോവുമ്പോള്‍ അദ്ദേഹം കൂടെ വരുമായിരുന്നു.

കല്യാണാലോചന

അടുത്തിടെ എനിക്ക് രണ്ട് കല്യാണാലോചന വന്നിരുന്നു. ഒരാള്‍ എക്‌സ് മിലിട്ടറിയായിരുന്നു. ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇനിയുള്ള ജീവിതം അമ്മയ്‌ക്കൊപ്പം അതാണ് എന്റെ തീരുമാനം. ഭര്‍ത്താവ് നന്നായി സ്‌ക്രിപ്റ്റ് എഴുതുമായിരുന്നു. പുള്ളിയുടെ സഹോദരിയാണ് കുട്ട്യേടത്തി വിലാസിനി. ഞങ്ങള്‍ ഒരു സ്‌ക്രിപ്റ്റ് കൊടുക്കാനായി ചെന്നൈയില്‍ പോയിരുന്നു. കാണാനുദ്ദേശിച്ച ആളെ കണ്ടിരുന്നില്ല.

- Advertisement -
പേരിലെ കുളപ്പുള്ളി

ചെന്നൈയില്‍ വീടെടുത്ത് കുറച്ചുകാലം താമസിച്ചിരുന്നു. തൃശ്ശൂര്‍, കുളപ്പുള്ളി എന്നെഴുതി നറുക്കിടുകയായിരുന്നു. അങ്ങനെയാണ് കുളപ്പുള്ളിയില്‍ എത്തുന്നത്. കുളപ്പുള്ളിയായിരുന്നു വന്നത്. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മാടമ്പ് അനിയന്‍ തിരുമേനിയാണ് റേഡിയോ ഓഡിഷന് പോവാനായി പറഞ്ഞത്. പുള്ളിയായിരുന്നു അപേക്ഷ അയച്ചത്. ഓഡിഷന്‍ പാസായെന്ന് പറഞ്ഞ് കത്ത് വന്നിരുന്നു. പെട്ടെന്ന് തന്നെ നാടകം കിട്ടിയിരുന്നു. ലീല കൃഷ്ണകുമാര്‍ എന്ന പേരായിരുന്നു ഞാന്‍ കൊടുത്തത്. വന്നതോ കുളപ്പുള്ളി ലീല എന്നും.

- Advertisement -
കള്ള് കുടിക്കാറില്ല

മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പിന്നെയും നാടകം വന്നു. അപ്പോഴും കുളപ്പുള്ളി ലീലയെന്നായിരുന്നു പേര് കൊടുത്തത്. അതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ആ വലിയ കാര്യമായിപ്പോയി എന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് പേരിനൊപ്പം കുളപ്പുള്ളി ചേരുകയായിരുന്നു. കള്ള് കുടിക്കുമോ എന്നൊക്കെ ചിലര്‍ ചോദിച്ചിട്ടുണ്ട്. കള്ള് കുടിക്കുന്നതിനോടൊന്നും എനിക്ക് താല്‍പര്യമില്ലെന്നും ലീല വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

Popular this week