ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. അദ്ദേഹത്തെ കുറിച്ചുള്ള മനോഹരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് പലരും. ഈ വേളയില്‍ അദ്ദേഹത്തിന്റെ രീതികളും പെരുമാറ്റവും എല്ലാം വീണ്ടും ചർച്ചയാവുകയാണ്. അത്തരത്തിൽ മറഡോണയ്ക്ക് മാത്രമുണ്ടായിരുന്ന ഒരു പ്രത്യേകതയാണ് രണ്ട് കൈകളിലും വാച്ച് കെട്ടുക എന്നത്.
വെറുതേ ഒരു ഷോയ്ക്ക് വേണ്ടി അല്ല മറഡോണ വാച്ച് കെട്ടിയിരുന്നത്. ഇതിനു പിന്നിൽ വ്യക്തമായ കാരണവുമുണ്ട്. അര്‍ജന്റീനയ്ക്ക് പുറത്തു പോകുന്ന സമയങ്ങളിലാണ് മറഡോണ ഇത്തരത്തില്‍ രണ്ട് കൈയിലും വാച്ച് കെട്ടിയിരുന്നത്. ഒരു വാച്ചില്‍ അര്‍ജന്റീനയിലെ സമയവും മറ്റേ വാച്ചില്‍ താന്‍ ചെന്നെത്തിയ രാജ്യത്തെ സമയവുമായിരുന്നുവത്രേ. രണ്ട് സ്ഥലത്തേയും സമയം അറിയുക എന്നതായിരുന്നു മറഡോണയുടെ ഉദ്ദേശം.
ലോകത്തിലെവിടെ സഞ്ചരിക്കുമ്പോഴും ജന്മനാടായ അര്‍ജന്റീനയെ ഉള്ളില്‍ സൂക്ഷിക്കുന്ന താരത്തിന്റെ മനസ്സാണ് ഇതിനു പിന്നിലെന്നാണ് ഏറ്റവും പ്രശംസനീയമായ വിലയിരുത്തല്‍. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്.