24.5 C
Kottayam
Friday, June 5, 2026

അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം;മറഡോണയുടെ ഓര്‍മ്മകളില്‍ വിതുമ്പി രഞ്ജിനി ഹരിദാസ്

Must read

കൊച്ചി ഫ:ട്‌ബോള്‍ മൈതാനത്തിനും ഗ്യാലറിയ്ക്കും പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച പ്രതിഭാസമായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോള്‍ ഇതാ മറഡോണയുടെ വിയോഗത്തില്‍ മനം നൊന്ത് അവതാരകയായ രഞ്ജിനി ഹരിദാസ്

2012 ഒക്ടോബറില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിന് മറഡോണ കണ്ണൂരില്‍ എത്തിയത്. അന്ന് പരിപാടിക്ക് അവതാരകയായി എത്തിയത് രഞ്ജിനി ഹരിദാസായിരുന്നു. രഞ്ജിനിക്ക് ഒപ്പമുള്ള മറഡോണയുടെ ഡാന്‍സ് അന്ന് ഏറെ ശ്രദ്ധേ നേടിയിരുന്നു

രഞ്ജിനിയുടെ വാക്കുകളിലേക്ക്

കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകരെ കാണാന്‍ ഇതിഹാസതാരം നേരിട്ടെത്തിയപ്പോള്‍ ആ പരിപാടിയുടെ അവതാരകയാകാന്‍ എനിക്ക് സാധിച്ചിരുന്നു. ആ ദിവസം എന്റെ ഹൃദയത്തില്‍ എന്നും ചേര്‍ന്നു നില്‍ക്കും. ഞാന്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും എനര്‍ജിയുണ്ടായിരുന്ന പരിപാടികളിലൊന്നായിരുന്നു അത്” മനസില്‍ മായാതെ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ അസാധ്യമായ പ്രഭാവലയമാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജം, അദ്ദേഹത്തിന്റെ സ്പിരിറ്റ്, പിന്നെ ഫുട്‌ബോളിലെ എക്കാലത്തേയും മഹാനായ താരത്തോടുള്ള ജനങ്ങളുടെ ഭ്രാന്തമായ സ്‌നേഹവും… അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ് ആ ദിവസത്തിലേക്ക് പോയി. പരിപാടി അവതരിപ്പിച്ചത്, അദ്ദേഹത്തൊടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം. പക്ഷെ എനിക്ക് തോന്നിയത് സങ്കടമാണ്. വലിയ നഷ്ടമാണെന്ന ബോധ്യമാണ്. അദ്ദേഹമിനി ഇല്ലെന്നത് ലോകത്തിന് വലിയ ആഘാതമാണ്. തീരാനഷ്ടം… നിങ്ങള്‍ പോയിടത്തെല്ലാം നിങ്ങളുടെ പ്രഭാവലയം കൊണ്ട് പ്രകാശപൂരിതമാക്കി. അത് ഫുട്‌ബോള്‍ മൈതാനം ആയാലും സ്റ്റേജ് ഷോ ആയാലും ഒരു പാര്‍ട്ടി ആണെങ്കിലും ശരി. രാജാവിനെ പോലെ, സ്വന്തം രീതിയ്ക്ക് ജീവിച്ചു. ഒരേയൊരു ഡീഗോ മറഡോണയ്ക്ക്, ഇതിഹാസത്തിന്.. റെസ്റ്റ് ഇന്‍ പീസ്”

- Advertisement -

മറഡോണയുടെ ഒപ്പമുള്ള ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് മറഡോണയുടെ കേരള സന്ദര്‍ശനത്തെ കുറിച്ച് കമന്റുകള്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week