27.4 C
Kottayam
Thursday, June 4, 2026

ഹനുമാന്റെ വാലിന് എന്തുകൊണ്ട് തീപിടിച്ചില്ല; ശാസ്ത്രീയമായി പഠിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍വ്വകലാശാല

Must read

മധ്യപ്രദേശ്: ഹനുമാന്റെ വാല്‍ എന്തുകൊണ്ട് തീപിടിച്ച് കരിഞ്ഞില്ല എന്നത് ശാസ്ത്രീയമായി പഠിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ സര്‍വകലാശാല. ഭോജ് ഓപ്പണ്‍ സര്‍വകലാശാലയാണ് ഈ കോഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

2021-2022 അക്കാദമിക വര്‍ഷത്തേക്ക് രാമചരിത മാനസില്‍ ഡിപ്ലോമ കോഴ്സാണ് സര്‍വകലാശാല പ്രഖ്യാപിച്ചിരിക്കുന്നത്. രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും എന്ന പേരിലാണ് കോഴ്സ്. ഫിസിക്സും, രാമചരിത മാനസവും ബയോളജിയും രാമചരിത മാനസവും കെമിസ്ട്രിയും രാമചരിത മാനസവും പരിസ്ഥിതി ശാസ്ത്രവും എന്നീ നാല് വിഷയമാണ് കോഴ്സിലുള്ളത്.

രാവണ്‍, പുഷ്പക വിമാനം, ലങ്ക ദഹിപ്പിച്ചിട്ടും ഹനുമാന്റെ വാല്‍ കത്തി നശിക്കാത്തത് എന്നിവയ്ക്കെല്ലാമുള്ള ശാസ്ത്രീയ മറുപടി കോഴ്സിലൂടെ നല്‍കാനാണ് ശ്രമം എന്നാണ് കോഴ്സിന്റെ വിശദാംശങ്ങളില്‍ പറയുന്നത്.

രാമചരിത മാനസത്തിന്റെ ശാസ്ത്രീയ വശം വിശദമാക്കുന്നതിനായാണ് പുതിയ കരിക്കുലത്തിന്റെ ഭാഗമായി കോഴ്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ കോഴ്സ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

- Advertisement -

12ാംക്ലാസ് കഴിഞ്ഞവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ കോഴ്സിന് ഇതിനോടകം 50 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week