EntertainmentKeralaNews

അനുഭവിച്ചതിനെല്ലാം മോള്‍ സാക്ഷി, പ്രതികരിച്ചൂടേ എന്നവള്‍ ചോദിച്ചു; മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട്? അമൃത

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട ഗായിക സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അമൃതയും അഭിരാമിയും. ഇരുവരുടേയും വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം തങ്ങളുടെ ചാനലായ അമൃത ഗമയയില്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃതയും അഭിരാമിയും.

എന്തുകൊണ്ടാണ് കുറച്ച് നാളുകളായി ഒരുമിച്ചുള്ള ചാനലില്‍ വീഡിയോയൊന്നും ചെയ്യാതിരുന്നതെന്ന് ഇരുവരും വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ തല്ലിപ്പിരിഞ്ഞോ എന്നായിരുന്നു പലരും ചോദിച്ചിരു്‌നനത്. എന്നാല്‍ ഞങ്ങള്‍ തല്ലും പക്ഷെ പിരിയില്ലെന്നാണ് അമൃതയും അഭിരാമിയും ഒരേ ശബ്ദത്തില്‍ പറയുന്നത്.

Amrutha Suresh

അച്ഛന്‍ വിട്ടുപോയ ശേഷം എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് താരങ്ങള്‍ തങ്ങളുടെ ഇടവേളയെക്കുറിച്ച് പറയുന്നത്. അച്ഛന്‍ നമ്മുടെ ബാക്ക് ബോണ്‍ ആയിരുന്നു. പിന്നെ ജീവിക്കാന്‍ വേണ്ടിയാണ് പല പരിപാടികളും കമ്മിറ്റ് ചെയ്തതെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഒരുമിച്ചിരുന്ന് ഒരു വീഡിയോ ചെയ്യാനുള്ള മനസ്സ് ഉണ്ടായിരുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.

ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണമെങ്കില്‍ പതിനാല് വര്‍ഷത്തെ കഥകള്‍ പറയേണ്ടി വരുമെന്നാണ് അമൃത പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനോടൊന്നും താന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഒരു ഏരിയയില്‍ നിന്നുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും അമൃത പറയുന്നു.

അമൃത സുരേഷ് ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു. അവള്‍ പൈസ തട്ടിക്കൊണ്ട് പോയി. അങ്ങനെയൊക്കെ ഒരുപാട് ആരോപണങ്ങള്‍ എന്റെ മുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒന്നിനും ഇതുവരെ മറുപടി കൊടുത്തിരുന്നില്ലെന്ന് അമൃത പറയുന്നു. രണ്ട് കയ്യും കൂട്ടിയടിക്കുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. അതിനാലാണ് താന്‍ പ്രതികരിക്കാതിരിക്കുന്നത് എന്നാണ് അമൃത പറയുന്നത്.

ഇപ്പോഴും മിണ്ടാതിരിക്കുന്നത് മകളെ ഓര്‍ത്തിട്ടാണ്. എന്നാല്‍ മോളെ വല്ലാതെ ബാധിക്കുന്നുവെന്ന് തോന്നിയാല്‍ ഉറപ്പായും എല്ലാം താന്‍ തുറന്ന് പറയുമെന്നും അമൃത വ്യക്തമാക്കി. പാപ്പുവിനെ ഇതിലേക്കൊന്നും വലിച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ്അമൃത കൂട്ടിച്ചേര്‍ത്തു. പറഞ്ഞുകേള്‍ക്കുന്ന പല കാര്യങ്ങളും ശരിയായ കാര്യങ്ങള്‍ അല്ല. എന്നേയും എന്റെ കുടുംബത്തെയും ഒന്നടങ്കം നശിപ്പിക്കാന്‍ എന്ന പോലെ ആണ്, ഒരു വ്യക്തി അല്ലെങ്കില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ശ്രമിക്കുന്നത് എന്ന് അമൃത പറയുന്നു.

എന്നാല്‍ ഇതൊന്നുമല്ല തങ്ങളുടെ കുടുംബമെന്ന് അമൃത വ്യക്തമാക്കുന്നുണ്ട്. അതേസമയം മമ്മി ഇങ്ങനെയല്ലെന്നും ഇതൊന്നും മമ്മി ചെയ്തിട്ടില്ലെന്നും പറയണമെന്ന് തന്റെ മകള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും അമൃത പറയുന്നു. പ്രതികരിച്ചൂടേ എന്ന് മകള്‍ ചോദിച്ചു തുടങ്ങി. തന്റെ ജീവിതത്തില്‍ നടന്നതിനൊക്കെ മകള്‍ സാക്ഷിയാണ്. അവള്‍ക്ക് എല്ലാം അറിയാം. അതേസമയം ഇനിയും എന്തെങ്കിലും ഉണ്ടായാല്‍ താന്‍ പലതും തുറന്നു പറയുമെന്ന താക്കീതും അമൃത വിമര്‍ശകര്‍ക്ക് നല്‍കുന്നുണ്ട്.

Amrutha Suresh

വാക്കുകള്‍ കൊണ്ട് ആരെയും മുറിവേല്‍പ്പിക്കാന്‍ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ല. കുറ്റം പറയുന്നവരോട് നമ്മള്‍ക്ക് ദേഷ്യമില്ല. തെറ്റിദ്ധാരണ വന്ന ആളുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ നമ്മളെ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നുവെന്നും ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അമൃതയും അഭിരാമിയും പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

കഴിഞ്ഞ ദിവസം തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ അമൃത പരാതി നല്‍കിയിരുന്നു. നിരന്തരമായി തനിക്കെതിരെ കുപ്രചരണം നടത്തിയ ബിഗ് ബോസ് താരം ദയ അശ്വതിയ്‌ക്കെതിരേയും അമൃത പരാതി നല്‍കിയിരുന്നു. പിന്നാലെ താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button