ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ ഭയപ്പെടേണ്ടതില്ലെന്നു ലോകാരോഗ്യസംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു.
അതേസമയം നിസ്സാരമായി കാണരുതെന്നും ഡബ്ല്യു.എച്ച്.ഒ.യുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍ റയാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതോളം രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.
കൊവിഡിന് കാരണമാകുന്ന വൈറസിനേക്കാള്‍ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാല്‍ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ പ്രസ്താവിച്ചിരുന്നു.