25.1 C
Kottayam
Thursday, May 9, 2024

വൈറസിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയിലെ സ്ഥിതി; ലോകാരോഗ്യ സംഘടന

Must read

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വിതക്കുന്ന നാശനഷ്ടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ് അദാനോം ഗെബ്രിയേസസ്. ‘വൈറസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന്’ അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാലും ലോകമെമ്പാടും ആളുകള്‍ മരിക്കുന്നു. അവരെ ടെസ്റ്റ് ചെയ്യുകയോ, ശരിയായ രീതിയില്‍ ചികിത്സിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ കോവിഡിന്റെ അതിതീവ്ര വ്യാപനത്തില്‍ ആശങ്കയുണ്ട്. വൈറസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം ജെനീവയില്‍ വെച്ച് നടന്ന ഒരു വെര്‍ച്വല്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2624 മരണവും സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,19,838 പേര്‍ രോഗമുക്തി നേടി. 1,66,10,481 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,38,67,997പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. മരണനിരക്ക് 1,89,544 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week